സ്കൂട്ടറിൽ യാത്ര ചെയ്യവേ കേബിളില്‍ കുരുങ്ങി വീണു, സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം



ആലപ്പുഴ: കായംകുളത്ത് സ്‌കൂട്ടര്‍ റോഡിന് കുറുകെ കിടന്ന കേബിള്‍ വയറില്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു.

കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്.


ഭര്‍ത്താവ് വിജയന്‍ ഓടിച്ച സ്‌കൂട്ടര്‍ റോഡിനു കുറുകെ കിടന്ന കേബിള്‍ വയറില്‍ കുരുങ്ങി സ്‌കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നില്‍ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീണായിരുന്നു മരണം.


തിങ്കളാഴ്ച രാത്രി 10.30നായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പത്തിയൂര്‍ ഉള്ള മരുമകളുടെ വീട്ടില്‍ എത്തിയ ശേഷം ഉഷയും ഭര്‍ത്താവ് വിജയനും തിരുച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷന്‍ കിഴക്ക് വശം വെച്ചായിരുന്നു അപകടം.

Post a Comment

Previous Post Next Post