മലപ്പുറം തിരൂരങ്ങാടി വെന്നിയൂർ കഴിഞ്ഞ ദിവസം രാത്രി കിണറ്റിൽ വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വെന്നിയൂർ സ്വദേശി അബ്ദുമോൻ 58 വയസ്സ് എന്ന ആൾ ചികിത്സയിൽ ഇരിക്കേ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് രാത്രി മരണപ്പെട്ടു
09/02/2023 രാത്രി 10:30ന് വീടിന് സമീപത്തുള്ള കിണറ്റിൽ വീഴുകയായിരുന്നു ഉടനെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു ചികിത്സ യിൽ ഇരിക്കേ ഇന്നലെ രാത്രിയോടെ മരണപ്പെട്ടു മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും
റിപ്പോർട്ട് :സൈനുൽ ആബിദ് വെന്നിയൂർ
