തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം



തിരുവനന്തപുരം ബാലരാമപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായ ആറാലുമൂട് സ്വദേശി വിഷ്ണു(22), വടകോട് സ്വദേശി ഗോകുല്‍ കൃഷ്ണ(23) എന്നിവരാണ് മരിച്ചത്.

കാര്‍ ഡ്രൈവറായ സഞ്ജീവന് ഗുരുതര പരിക്കുണ്ട്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


 മൂന്നുകല്ലുമൂട് പെട്രോള്‍ പമ്ബിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബൈക്ക് കാറില്‍ വന്നിടിക്കുകയായിരുന്നെന്നാണ് വിവരം.

Post a Comment

Previous Post Next Post