അച്ചന്‍കോവിലാറ്റില്‍ ബന്ധുക്കളായ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍



ആലപ്പുഴ: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ യുവാക്കള്‍ മുങ്ങിമരിച്ചു. പുലിയൂര്‍ വാത്തിലേത്ത് രാമചന്ദ്രന്‍പിള്ളയുടെ മകന്‍ രാകേഷ് (30), വെട്ടിയാര്‍ കുറ്റിയില്‍ വടക്കേതില്‍ മണിക്കുട്ടന്‍പിള്ളയുടെ മകന്‍ എം. വിഷ്ണു (26) എന്നിവരാണ് മരിച്ചത്.


ഞായറാഴ്ച വെണ്മണിയിലെ ബന്ധുവീട്ടില്‍ അടുക്കളകാണല്‍ ചടങ്ങിനെത്തിയ ഇരുവരേയും വൈകിട്ടു അഞ്ചുമണിയോടെ ശാര്‍ങക്കാവ് കടവില്‍ കാണാതാവുകയായിരുന്നു. സ്ഥലത്തെത്തിയ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നാട്ടുകാരും ചെങ്ങന്നൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ ആറേകാലോടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നദിയിലെ ചെളിനിറഞ്ഞ ഭാഗത്ത് അപകടത്തില്‍പ്പെടുകയായിരുന്നു. യുവാക്കള്‍ കുളിക്കാനിറങ്ങിയതാണെന്നു പോലീസ് പറഞ്ഞു.


സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് രാകേഷ്. അമ്മ: രത്‌നമ്മ, സഹോദരന്‍: പ്രമോദ്. ടെലികോം ടെക്‌നിഷ്യനാണു വിഷ്ണു. അമ്മ: സുകുമാരി, സഹോദരന്‍: എം. ജിഷ്ണു.

Post a Comment

Previous Post Next Post