കാര്‍ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്



കണ്ണൂർ കൂത്തുപറമ്ബ്: പൂക്കോട് ഏഴാം മൈലില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ഏഴരയോടെ തലശ്ശേരി - കൂത്തുപറമ്ബ് കെ.എസ്.ടി.പി റോഡിലാണ് അപകടം.

ഡ്രൈവര്‍ പൂക്കോട്ടെ സി.എന്‍. രജിത്തിനെ കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


30 അടി താഴ്ചയില്‍ ചെളിയും വെള്ളവും കെട്ടി നില്‍ക്കുന്ന കനാലിലേക്കാണ് കാര്‍ മറിഞ്ഞത്. രാവിലെ പള്ളൂരില്‍ പോയി കാറില്‍ ഇന്ധനം നിറച്ച്‌ മടങ്ങും വഴിയായിരുന്നു അപകടം. മുന്നിലുള്ള കാര്‍ കനാല്‍ റോഡിലേക്ക് കയറാന്‍ ബ്രേക്ക് ചെയ്തപ്പോള്‍ കാറിന് പിന്‍വശം ഇടിച്ച്‌ നേരെ കനാലില്‍ പതിക്കുകയായിരുന്നു. സഹോദരിയുടെ മരണവീട്ടിലേക്ക് എരുവട്ടി കാപ്പുമ്മലില്‍ നിന്ന് വരികയായിരുന്ന ജതീന്ദ്രന്‍ പുത്തലത്ത് ഓടിച്ചിരുന്ന കാറിന് പിന്നിലാണ് ഇടിച്ചത്. ഇദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Post a Comment

Previous Post Next Post