പാലക്കാട് സ്വദേശി ഷാർജയിൽ കുത്തേറ്റു മരിച്ചു

 


ഷാർജ: ഷാർജയിൽ പാലക്കാട് സ്വദേശിയായ സൂപ്പർമാർക്കറ്റ് ജീവനക്കാരൻ കുത്തേറ്റ് മരിച്ചു. മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് (36) മരിച്ചത്. സംഭവത്തിൽ പാകിസ്താൻ സ്വദേശി പോലീസ് പിടിയിലായി. ആക്രമണത്തിൽ രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റു.


ഞായറാഴ്ച രാത്രി 12.30ന് ഷാർജ ബുതീനയിലാണ് സംഭവം. പ്രമുഖ ഹൈപ്പർമാർക്കറ്റിലെ മാനേജരായ ഹക്കീം സ്ഥാപനത്തിന് സമീപത്തെ .

കഫ്തീരിയയിൽ സഹപ്രവർത്തകരും

പാകിസ്താൻ സ്വദേശിയും

തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ

എത്തിയതായിരുന്നു. പ്രകോപിതനായ

പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ

ആക്രമിക്കുകയായിരുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് ഹകീമിന്റെ

കുടുംബം ഷാർജയിൽ നിന്ന് നാട്ടിലേക്ക്

മടങ്ങിയത്.


Post a Comment

Previous Post Next Post