പട്ടിക്കാട് മേൽപാതയിലെ കാർ അപകടം: ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു



തൃശ്ശൂർ   പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട്

മേൽപാതയിൽ ഉണ്ടായ കാർ അപകടത്തിൽ

ഗുരുതരമായി പരിക്കേറ്റ്

ചികിത്സയിലായിരുന്ന എറണാകുളം

പള്ളുരുത്തി കമ്പിവേലികം വീട്ടിൽ കമറു

മകൻ നിസാം (25) മരിച്ചു. എറണാകുളം

മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ചാണ്

മരണം. കൊച്ചി പള്ളുരുത്തി സ്വദേശി

അർജുൻ ബാബു (25) ഇന്നലെ

മരണപ്പെട്ടിരുന്നു. ഇന്നലെ പുലർച്ചെ രണ്ടു

മണിക്കാണ് അപകടം ഉണ്ടായത്.

ബാംഗ്ലൂരിൽ നിന്നും പള്ളുരുത്തിയിലേക്ക്

പോയിരുന്ന ആറംഗസംഘം സഞ്ചരിച്ചിരുന്ന

കാറാണ് അപകടത്തിൽപ്പെട്ടത്. തൃശ്ശൂർ

ഭാഗത്തേക്കുള്ള പാതയിൽ മേൽപാത

അവസാനിക്കുന്ന ഭാഗത്ത് ഫാസ്റ്റ് ട്രാക്കിൽ

പോയിരുന്ന ഇവരുടെ വാഹനം

ദേശീയപാതയോരത്തെ

മൈൽ കുറ്റിയിൽ

ഇടിക്കുകയും നിയന്ത്രണം വിട്ടുമറിയുകയും

ആയിരുന്നു.


🇦 CCIDENT 🇷 ESCUE 24×7

എമർജൻസി ആംബുലൻസ് സർവീസ് തൃശ്ശൂർ പട്ടിക്കാട് 8289876298

Post a Comment

Previous Post Next Post