നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ കാണാം..



ഹൈദരാബാദ്: നാലു വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി.ഹൈദരാബാദിലെ അംബേര്‍പേട്ടിലാണ് സംഭവം.

കുട്ടി വഴിയോരത്ത് കളിക്കുന്നതിനിടെ തെരുവുനായ്ക്കള്‍ എത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിസിടി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.


വാച്ച്‌മാന്‍ ആയി ജോലി ചെയ്യുന്നയാളുടെ മകനാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. നായ്ക്കള്‍ കടിച്ചുകീറിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.


കുട്ടി തെരുവിലൂടെ നടന്നു നീങ്ങുന്നതും നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പുറകിലൂടെ എത്തിയ നായകള്‍ കുട്ടിയെ വലിച്ച്‌ താഴെയിട്ടശേഷം കടിക്കുകയായിരുന്നു. എഴുന്നേറ്റ് ഓടാന്‍ ശ്രമിച്ച കുഞ്ഞിനെ കൂട്ടത്തോടെ എത്തി വീണ്ടും തളളിയിട്ട് കടിച്ച്‌ കുടയുകയായിരുന്നു. ചുറ്റും ആരും ഉള്ളതായി ദൃശ്യങ്ങളില്‍ ഇല്ല. മറ്റു വിവരങ്ങള്‍ വെളിവായിട്ടില്ല

Post a Comment

Previous Post Next Post