തിരുവനന്തപുരം ശ്രീകാര്യം : റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തില്‍ വന്ന സ്‌കൂട്ടര്‍ ഇടിച്ച് അതിഥിത്തൊഴിലാളി മരിച്ചു.
ടെക്‌നോപാര്‍ക്ക് ഫെയ്‌സ് ത്രീയിലെ കെട്ടിടനിര്‍മാണ തൊഴിലാളിയായ ഉത്തര്‍പ്രദേശ് സ്വദേശി വിനയ് കുമാര്‍(25) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ സ്റ്റേഷന്‍ കടവ് പൗണ്ട്കടവ് റോഡിലായിരുന്നു അപകടം.
വിനയ് കുമാറും സുഹൃത്തുക്കളും റോഡ് മുറിച്ചുകടക്കുന്നതിനിടെ സെയ്ന്റ് ആന്‍ഡ്രൂസ് സ്വദേശി ആന്റണി സഞ്ചരിച്ച സ്‌കൂട്ടര്‍ ഇവരെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിനയ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തുമ്ബ പോലീസ് കേസെടുത്തു.
