കോട്ടയം : നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് നഴ്സിംഗ് വിദ്യാര്‍ഥിനിക്കു പരിക്ക്. മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ച കാര്‍ സമീപത്തെ മതിലിലിടിച്ചാണ് നിന്നത്.
കോട്ടയം മെഡിക്കല്‍ കോളജിനു സമീപമുള്ള എസ്‌എംഇയിലെ അവസാനവര്‍ഷ ബിഎസ്‌സി നഴ്സിംഗ് വിദ്യാര്‍ഥിനിയും തെള്ളകം തെക്കനാട്ട് ജോസഫിന്‍റെ മകളുമായ അലീന മരിയ ജോസഫാ(22)ണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകുന്നേരം 4.30ന് എസ്‌എംഇക്ക് മുന്പിലായിരുന്നു അപകടം.
ആര്‍പ്പൂക്കര അമ്ബലക്കവല ഭാഗത്തുനിന്നു വരികയായി രുന്നു കാര്‍. റോഡരികില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു അലീന. റോഡില്‍ വീണ അലീനയെ സഹപാഠികളും നാട്ടുകാരും ചേര്‍ന്നു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനിയെ പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഗാന്ധിനഗര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
