പാലക്കാട് മണ്ണാര്‍ക്കാട്: ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിച്ച് മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത എടത്തനാട്ടുകര പടിക്കപ്പാടത്ത് വെളിത്തേടത്ത് അബൂബക്കര്‍(58) മരിച്ചു.
ഇന്നലെ രാവിലെ പത്തോടെ അബൂബക്കര്‍ ഓടിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ അബൂബക്കറിന് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് കോട്ടപ്പള്ള ദാറുസലാം ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ: നഫീസ (അധ്യാപിക, എടത്തനാട്ടുകര ഗവണ്‍മെന്‍റ് ഓറിയന്‍റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മക്കള്‍: അര്‍സല്‍, അദീപ, അന്‍ഫല്‍, അമല്‍.
