കൊച്ചി : കണ്ടയ്നര്‍ ലോറിയില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍.
തോപ്പുംപടി സൗദി സ്വദേശി ഷിബിനാണ് അറസ്റ്റിലായത്.മനപൂര്‍വമായ നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച്ച രാവിലെ മുളവുകാട് വല്ലാര്‍പാടം ബസിലിക്കയ്ക്ക് മുന്‍പിലായിരുന്നു അപകടം. പുരുഷോത്തമന്‍ (33) ആണ് മരിച്ചത്. എറണാകുളത്ത് നിന്ന് പുതുവൈപ്പിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു പുരുഷോത്തമന്‍. സര്‍വീസ് റോഡിലൂടെ വന്ന കണ്ടയ്നര്‍ ലോറി അനുവദനീയമല്ലാത്ത യൂടേണ്‍ തിരിഞ്ഞതായിരുന്നു അപകടകാരണം. എതിര്‍ വശത്ത്നിന്ന് വന്ന ഇരുചക്രവാഹനം ലോറിക്കടിയില്‍ പെടുകയായിരുന്നുd.
