കാറും ലോറിയും കൂട്ടിയിടിച്ചു: നാലുപേര്‍ക്ക് പരിക്ക്



തിരുവനന്തപുരം  കഴക്കൂട്ടം  കാറും ലോറിയും കൂട്ടിയിച്ച്‌ ലോറി തല കീഴായി മറിഞ്ഞു. കാറിലുണ്ടായ മൂന്ന് പേര്‍ക്കും ലോറി ക്ലീനര്‍ മാര്‍ത്താണ്ഡം സ്വദേശി മുരുകനും പരിക്കേറ്റു.

പോത്തന്‍കോട് ജെ കെ ഓഡിറ്റോറിയത്തിന് സമീപം ചൊവ്വ രാത്രി 10നായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തു നിന്നും പോത്തന്‍കോട്ടേക്ക് അമിത വേഗതയില്‍ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ എതിര്‍ദിശയില്‍ വന്ന ലോറി വെട്ടി ത്തിരിക്കുന്നതിനിടെ കാറിലിടിച്ചു തല കീഴായി മറിയുകയായിരുന്നു.

വെഞ്ഞാറമൂട് നിന്ന്‌ അഗ്നിരക്ഷാസേനയെത്തി ക്രെയിന്‍ ഉപയോഗിച്ച്‌ കാറും ലോറിയും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

Previous Post Next Post