കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു



 നെടുമങ്ങാട്: ആര്യനാട്ട് കരമനയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പൂവച്ചല്‍ കോട്ടാകുഴി കുന്നുവിളാകത്ത് വീട്ടില്‍ പരേതനായ ബിനു (പ്രജീഷ്) - അജിത ദമ്ബതികളുടെ മകന്‍ അമല്‍ പ്രജീഷ് (16) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് ആര്യനാട് കാഞ്ഞിരം മൂട്ടിന് സമീപം കരമനയാറിലെ പൂവണംമൂട്ടു കടവില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഏഴംഗ സംഘം കുളിക്കാനെത്തുകയായിരുന്നു. നാല് പേര്‍ പൂവച്ചല്‍ സ്കൂളിലെ വിദ്യാര്‍ഥികളും മറ്റ്മൂന്ന് പേര്‍ സമീപത്തെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥികളുമാണ്. അമല്‍ പ്രജീഷ് ആറ്റിന് കുറുകേയുള്ള കോണ്‍ക്രീറ്റില്‍ ഇരിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന കുട്ടികള്‍ പൊലീസില്‍ മൊഴി നല്‍കി. 


നെയ്യാര്‍ ഡാം ഫയര്‍ഫോഴ്സും സ്കൂബാ ടീമും നടത്തിയ തിരച്ചിലിനിടെ വൈകീട്ട് 4.15 ഓടെ മൃതദേഹം കണ്ടെത്തി. അമല്‍ പ്രജീഷിന്‍റെ പിതാവ് പത്ത്മാസം മുന്‍പാണ് മരിച്ചത്. ഏക മകനായിരുന്നു. പൂവച്ചല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

Post a Comment

Previous Post Next Post