വൈലത്തൂരിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; ഒരാൾക്ക് പരിക്കേറ്റു



തൃശ്ശൂർ   വടക്കേകാട്: വൈലത്തൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. കാർ യാത്രികൻ കുന്നംകുളം ആർത്താറ്റ് സ്വദേശി മുണ്ടംതറ വീട്ടിൽ റാഷിദിനാണ്(26) പരിക്കേറ്റത്. സഹയാത്രികരായ രണ്ടു പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 4.25 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post