കൊല്ലം: നിർമാണത്തിലിരുന്ന വീടിന്റെ
മേൽക്കൂര തകർന്നുവീണ് തൊഴിലാളി
മരിച്ചു. നിസാർ എന്നയാളാണ് മരിച്ചത്.
കൊല്ലം ചവറയിലായിരുന്നു സംഭവം.
വടുതല സരിത ജങ്ഷന് സമീപം രാവിലെ
11നായിരുന്നു അപകടം. മേൽക്കൂരയുടെ
തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ്
ഇളകി വീഴുകയായിരുന്നു.
അഗ്നിശമന സേനയും പൊലീസും
സ്ഥലത്തെത്തി.