കോഴിക്കോട് മുക്കം : മുക്കം നഗരസഭയിലെ മുത്തേരിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്.
ആമിയം പൊയില്‍ സ്വദേശി മുഹമ്മദ് മുനവര്‍, ആറങ്ങോട്ട് സ്വദേശി ഫസലു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുത്തേരി ഗവ. എല്‍.പി.സ്കൂളിനുസമീപം ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അപകടം.
മുക്കം ഭാഗത്തുനിന്ന് താമരശ്ശേരിയിലേക്ക് പോകുകയായിരുന്ന ടിപ്പറില്‍ എതിര്‍ദിശയില്‍നിന്നുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാരും മുക്കം അഗ്നിരക്ഷാസേനയും ചേര്‍ന്ന് മണാശ്ശേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഫസലുവിനെ വൈകീട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫസലുവിന്റെ ആരോഗ്യനില ഗുരുതരമാണ്