വിളക്കില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു



വിളക്കില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഗുരുവായൂര്‍ ഹൗസിങ്ങ് ബോര്‍ഡ് വനമാലിയില്‍ പരേതനയായ പ്രഭാകരന്‍ മാസ്റ്ററുടെ മകള്‍ 44 വയസ്സുള്ള ദീപ്തിയാണ് മരിച്ചത്. കൊല്ലംങ്കോട് തെക്കെമഠത്തില്‍ രമേഷിന്റെ ഭാര്യയാണ്. നാല് ദിവസം മുമ്പാണ് വീട്ടില്‍ കത്തിച്ചുവച്ചിരുന്ന ദീപത്തില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപടര്‍ന്ന്് പൊള്ളലേറ്റത്. കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഗുരുവായൂര്‍ നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും. എം ജയ ടീച്ചറാണ് മാതാവ്. യദുകൃഷ്ണന്‍, ശ്രീലക്ഷമി എന്നിവര്‍ മക്കളാണ്.

Post a Comment

Previous Post Next Post