കണ്ണൂർ ചക്കരക്കല്‍ : ഓട്ടോ ടാക്സി വൈദ്യുതി പോസ്റ്റിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മേലൂര്‍ സ്വദേശികളായ പത്മജ (57), അശോകന്‍ (59), ഉഷ (45), മനോജ് (52), ഓട്ടോ ഡ്രൈവര്‍ സുരേഷ് ബാബു (55) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ ഇരിവേരി സി എച്ച് സി യില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയശേഷം കണ്ണൂര്‍ എകെജി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
ചക്കരക്കല്‍ ചൂള മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. മേലൂരില്‍ നിന്ന് മാച്ചേരിയിലേക്കു പോവുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.
