കോഴിക്കോട് പേരാമ്പ്ര: വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
അപകടത്തിൽ ബസിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ഡ്രൈവർ സീറ്റിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയും ടാങ്കർ ലോറിയുടെ ഡ്രൈവറും വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ഇതുവരെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.
ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
Updating.....
പേരാമ്പ്രയിലുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ പട്ടിക താഴെ നൽകുന്നു:
ക്രമനമ്പർ പേര് പ്രായം/ലിംഗം
1 മാനസ 62 / F
2 നജ 21 / F
3 അതുല്യ 25 / F
4 പ്രകാശൻ 55 / M
5 അജിത്ത് 22 / M
6 നിഖിൽ 18 / M
7 പത്മിനി 65 / F
8 ആതിര 28 / F
9 സുനില 46 / F
10 ഗീത 49 / F
11 സുജിത 43 / F
12 സജിദ 44 / F
13 ചന്ദ്രൻ 64 / M
14 സുമ 54 / F
15 ഡോ. കെ. വിനോദ് -
16 കെ. കെ. വിജയൻ 79 / M
17 കീർത്തന 23 / F
18 ലിബിന 35 / F
19 അനുപ്രിയ 22 / F
20 ഗീത 48 / F
21 രാജൻ 54 / M
22 തിരിച്ചറിഞ്ഞിട്ടില്ല -
