കാറോടിക്കുന്നതിനിടെ ഹൃദയാഘാതം,നിയന്ത്രണംവിട്ട കാർ മണൽക്കൂനയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു



എറണാകുളം കളമശ്ശേരി മഞ്ഞുമ്മൽ ദേവീകൃപയിൽ രവീന്ദ്രൻ നായരുടെ മകൻ നിധിൻ നായരാണ് (49) മരിച്ചത്.  എറണാകുളം അരൂരിൽ വെച്ചാണ് അപകടം. അറ്റാക്ക് വന്നതോടെ നിയന്ത്രണംവിട്ട കാർ സമീപത്തെ മണൽക്കൂനയിലേക്ക് ഇടിച്ചുകയറി.

 സംഭവത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ വാഹനത്തിൽ

ബോധമില്ലാതെക്കിടന്ന നിധിനെ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Post a Comment

Previous Post Next Post