കട്ടിലിന് അടുത്ത് മെഴുകുതിരി കത്തിച്ചു വെച്ചപ്ലാസ്റ്റിക് കട്ടിലില്‍ തീ പടര്‍ന്ന് കിടപ്പുരോഗിയായ വയോധികന്‍ മരിച്ചു




തിരുവനന്തപുരം: പ്ലാസ്റ്റിക് കട്ടിലില്‍ തീ പടര്‍ന്ന് കിടപ്പുരോഗിയായ വയോധികന്‍ മരിച്ചു. വിതുര ആനപ്പാറ കാരിക്കുന്ന് സ്വദേശി തങ്കപ്പനാണ്(74) മരിച്ചത്.

ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ നേരത്തെ മരണപ്പെട്ട തങ്കപ്പന്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത് എന്ന് ബന്ധുക്കള്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് തങ്കപ്പനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


കിടപ്പു രോഗിയായ അച്ഛന് ചായ കൊടുക്കാനായി സമീപത്ത് താമസിക്കുന്ന മകള്‍ മുറിയിലേക്ക് കയറിയപ്പോഴാണ് വെന്തെരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. സ്ഥിരമായി കട്ടിലിനു സമീപം മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന ശീലം തങ്കപ്പന് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയില്‍ കത്തിച്ചുവെച്ച മെഴുകുതിരിയില്‍ നിന്നും തീ പകര്‍ന്ന് കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കട്ടിലും അടുത്തുകിടന്ന ടീപ്പോയും പൂര്‍ണമായി കത്തിനശിച്ചിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


Post a Comment

Previous Post Next Post