കോട്ടയം പാലാ: മരങ്ങാട്ടുപിള്ളിയിൽ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് പകലോമറ്റം സ്വദേശിനി സോഫി (50) ആണ് അപകടത്തിൽ മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന അരുവിക്കുഴി തകിടിയിൽ ജിമ്മിയെ (27) തലക്കും കാലിനും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു. മുന്നിൽ പോയ കാർ വലത്തേയ്ക്ക് തിരിഞ്ഞതിനെ തുടർന്ന് ബൈക്ക്, രണ്ട് കാറുകൾക്കും ടാങ്കർ ലോറിയ്ക്കും ഇടയിൽ കുടുങ്ങിയായിരുന്നു അപകടം.
മരങ്ങാട്ടുപിള്ളി - പാലാ റോഡിൽ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. അപകടത്തെ തുടർന്നു മരങ്ങാട്ടുപിള്ളി - പാലാ റോഡിൽ ഗതാഗത തടസ്സമുണ്ടായി. മരങ്ങാട്ടുപിള്ളി പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
