നൂല് കെട്ട് ചടങ്ങ് നടക്കുന്നതിനിടെ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം



കാസർഗോഡ് : ബദിയടുക്കയിൽ നൂല് കെട്ട് ചടങ്ങ് നടക്കുന്നതിനിടെ 24 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. ബദിയടുക്ക ഉക്കിനടുക്ക സ്വദേശി അബ്ദുൾ റഹിമാൻ-താഹിറ ദമ്പതികളുടെ മകൾ റഫ്സയാണ് മരിച്ചത്. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങുകൾ വീട്ടിൽ നടക്കുന്നതിനിടയിലാണ് സംഭവം. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുലയൂട്ടുന്നതിനിടയിൽ കുഞ്ഞ് അബോധാവസ്ഥയിലാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


അബോധാവസ്ഥയിലായ കുഞ്ഞിനെ ആദ്യം ബദിയടുക്ക ഗവണ്മെന്റ് ആശുപത്രിയിലും തുടർന്ന്, കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post