തൃശ്ശൂർ കടങ്ങോട് മല്ലന്‍ക്കുഴി കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങി കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി.
ഞായറാഴ്ച്ച വൈകീട്ട് കടങ്ങോട് മല്ലൻ കുഴി ക്വാറിയിൽ കുളിക്കാനിറങ്ങിയ പഴയന്നൂർ കല്ലേപ്പാടം സ്വദേശി ജോബിയുടെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.
ഇന്നലെ ഫയർ ഫോഴ്‌സും പോലീസും എത്തിയെങ്കിലും ക്വാറിയുടെ ആഴ കൂടുതലും വെളിച്ചക്കുറവും കാരണം രക്ഷപ്രവർത്തനം നടത്താനാകാതെ മടങ്ങിയിരുന്നു. ഇന്ന് രാവിലെ ഏട്ടരയോടെ തൃശൂരിൽനിന്നെത്തിയ ഫയർ റെസ്‌ക്യൂ സർവീസ് നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത് .
മരിച്ച ജോബി സമീപത്തെ റബർ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളിയാണ് .
