കണ്ണൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. പെരിങ്ങോം കൊരങ്ങാട്ടെ ടിപി ഹംസ പാലത്തര - സിഎച്ച് റുബീന ദമ്പതികളുടെ മകൻ ചപ്പന്റകത്ത് വീട്ടിൽ സിഎച്ച് റമീസ (19) ണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ പെരിങ്ങോത്തെ പൊന്നമ്പാറയിലാണ് അപകടമുണ്ടായത്. കൂടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് വാജിദിന് (19) പരുക്കേറ്റു.
കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരായ
കാനായി മണിയറ സ്വദേശികളായ രണ്ടു
പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ
പരിയാരത്തെ കണ്ണൂർ മെഡിക്കൽ
കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ബൈക്കിൽ നിന്ന്
തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ
റമീസിനെയും മറ്റുള്ളവരെയും
പെരിങ്ങോത്തു നിന്നും അസി. സ്റ്റേഷൻ
ഓഫിസർ സി.വി ഗോകുൽദാസിന്റെ
നേതൃത്വത്തിലെത്തിയ അഗ്നിശമന
സേനാ സംഘമാണ് പരിയാരത്തെ
കണ്ണൂർ മെഡിക്കൽ കോളേജ്
ആശുപത്രിയിലെത്തിച്ചത്. എന്നാൽ
റമീസ് ചികിത്സയ്ക്കിടെ
മരണമടയുകയായിരുന്നു.
ഹസ്ന
റൈഹ എന്നിവരാണ് മരിച്ച റമീസിന്റെ
സഹോദരങ്ങൾ. മൃതദേഹം കണ്ണൂർ
ഗവ. മെഡിക്കൽ കോളേജ് ആശുപത്രി
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തുടർ നടപടികൾക്ക് ശേഷം
ബന്ധുക്കൾക്ക് വിട്ടുനൽകും