തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത മുല്ലക്കരയിൽ
തൃശൂർ പീച്ചി ഡാം റൂട്ടിൽ ഓടുന്ന ഹെൽന
മോൾ ബസിന് പുറകിൽ മിനി ടിപ്പർ ലോറി
ഇടിച്ച് അപകടം. അപകടത്തിൽ ടിപ്പർ
ലോറിയുടെ ഡ്രൈവർ മരത്താക്കര സ്വദേശി
റപ്പായിക്ക് കാലിന് പരിക്കേറ്റു. പരിക്ക്
ഗുരുതരമല്ല. ബസ്സിലെ യാത്രക്കാർ
പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് (തിങ്കൾ)
ഉച്ചയ്ക്ക് 12 30ന് തൃശ്ശൂർ ഭാഗത്തേക്കുള്ള
പാതയിലാണ് അപകടമുണ്ടായത്. ബസ്സ്
ദേശീയപാതയിൽ നിർത്തി ആളെ കയറ്റി
പുറപ്പെടാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറി
ബസ്സിന് പുറകിൽ വന്നിരിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ
ക്യാബിൻ പൂർണമായും തകർന്നു. ബസ്സിന്
പിൻഭാഗത്തും കേടുപാടുകൾ
സംഭവിച്ചിട്ടുണ്ട്.
മണ്ണുത്തി പോലീസ്, മണ്ണുത്തി ഹൈവേ
പോലീസ്, ദേശീയപാത റിക്കവറി വിങ്
എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ
സ്വീകരിച്ചു.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് പട്ടിക്കാട് 8289876298
