തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്




കോഴിക്കോട് : പുറമേരിയില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞു. നാദാപുരത്തുനിന്നും വടകര ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയാണ് ഇന്നലെ വൈകിട്ടോടെ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് മറിഞ്ഞത്.

അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കുമ്മങ്കോട് വാണിയൂര്‍ താഴെക്കുനി പ്രമോദിന് ഗുരുതര പരിക്കേറ്റു. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 


പുറമേരി ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. നായ കുറുകെ ചാടിയതിനെ തുടര്‍ന്നും നായയുടെ കടിയേറ്റും നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വീഴ്ചയില്‍ ഓട്ടോറിക്ഷക്കും കേടുപാടുകള്‍ പറ്റി. പരിക്കേറ്റുവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post