സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ കയത്തില്‍വീണ് യുവാവ് മരിച്ചു



ഇടുക്കി അടിമാലി: മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിനോദ സഞ്ചാരിയായ യുവാവ് കയത്തില്‍ വീണ് മരിച്ചു.

ഹൈദരാബാദ് സ്വദേശിയായ സന്ദീപാണ് (21) മരിച്ചത്. ഞായറാഴ്ച വൈകീട്ട്മൂന്നരയോടെയാണ് അപകടം. സന്ദീപ് ഉള്‍പ്പെടെ അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ എല്ലക്കല്‍ വഴി ചുനയംമാക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്ബോള്‍ സന്ദീപ് കാല്‍വഴുതി വെള്ളച്ചാട്ടത്തിന് സമീപത്തെ കയത്തിലേക്ക് വീഴുകയായിരുന്നു.

അടിയൊഴുക്ക് കൂടുതലായതിനാല്‍ ഇയാള്‍ പെട്ടെന്ന് മുങ്ങിത്താഴ്ന്നു. നാട്ടുകാരുടെയും ഫയര്‍ ഫോഴ്സിന്‍റെയും നേതൃത്വത്തില്‍ ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് തൊടുപുഴയില്‍നിന്നും സ്കൂബ ടീമംഗങ്ങളെത്തി നടത്തിയ തിരച്ചിലിലാണ് എട്ടരയോടെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തൂവല്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ബംഗളൂരുവില്‍ ബി.ടെക് വിദ്യാര്‍ഥിയാണ്.

Post a Comment

Previous Post Next Post