എറണാകുളം : ആലുവയിൽ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. ആലുവ ശ്രീമൂല നഗരം എംഎൽഎ റോഡിൽ ഇന്ന് 9 മണിയോടെയാണ് അപകടമുണ്ടായത്. വാർട്ടർ അഥോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ വീണാണ് അപകടമുണ്ടായത്. പെൺകുട്ടിയുടെ വലത് കാലിൻറെ എല്ലിന് പൊട്ടലുണ്ട്. കാഞ്ഞൂർ സ്വദേശിയായ യുവതിയ്ക്കാണ് പരിക്കേറ്റത്. യുവതിയെ ആലുവ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴി എടുത്തിട്ട് മാസങ്ങൾ ആയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കുഴിയെടുത്ത് മണ്ണി നീക്കി റോഡിലേക്ക് ഇട്ടിരിക്കുകയാണ്. ഈ മൺതിട്ടയിലിൽ ഇടിച്ചാണ് സ്കൂട്ടർ അപകടമുണ്ടായത്. അപകടമുണ്ടാക്കുമെന്നും കുഴി മൂടുകയും മണ്ണ് നീക്കുകയും ചെയ്യണമെന്ന് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുഴി ഉള്ള ഭാഗത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ല.