കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം


 എറണാകുളം   കാലടി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. നീലീശ്വരം കമ്പിനിപ്പടി ചേലാട്ട് വീട്ടിൽ അമിത്ത് (21) ആണ് മരിച്ചത്. കാലടി മലയാറ്റൂർ റോഡിൽ പൊലീസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച രാത്രി 12.00യോടെയാണ് അപകടം നടന്നത്. ബൈക്കിന് പിറകിലിരുന്ന സുഹൃത്തിനെ പരിക്കുകളോടെ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തെത്തിയ കാലടി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ മെംബർ മിനി സേവ്യറിന്റെ ഇളയ മകനാണ് അമിത്ത്. സഹോദരൻ: അമൽ(ജർമനി).

Post a Comment

Previous Post Next Post