കെഎഎസ്ആര്‍ടിസി ബസ്സുകൾക്ക് ഇടയിൽ കുടുങ്ങി ഗൃഹനാഥന്‍‍ മരിച്ചു



കോട്ടയം: കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ രണ്ടു ബസുകള്‍ക്കിടയില്‍ കുടുങ്ങി ഒരാള്‍ മരിച്ചു. തിരുവനന്തപുരം വെള്ളനാട് വൈശാഖം വീട്ടില്‍ സുരേന്ദ്രന്‍ നായര്‍(65) ആണ് മരിച്ചത്

ഇന്നലെ വൈകുന്നേരം 4.30നു കോട്ടയം കെഎഎസ്ആര്‍ടിസി സ്റ്റാന്‍ഡിലായിരുന്നു സംഭവം. എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസ് പിന്നോട്ടെടുത്ത് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഇവിടെ പാര്‍ക്ക് ചെയ്ത മറ്റൊരു ബസിനിടയില്‍ സുരേന്ദ്രന്‍ നായര്‍ കുടുങ്ങിപ്പോവുകയായിരുന്നു. 


യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് മുന്നിലേയ്ക്ക് എടുത്തു. ഗുരുതരമായി പരി്ക്കറ്റ സുരേന്ദ്രന്‍ നായരെ ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. ഭാര്യ: സരളാമണി. മക്കള്‍: അഭിലാഷ്, അനീ ഷ്, അജീഷ്

Post a Comment

Previous Post Next Post