കൂട്ടുപാതയിൽ ബൈക്കും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.
ബുധനാഴ്ച്ച വൈകുന്നേരം 4.30 ഓടെയാണ് അപകടം ഉണ്ടായത്. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനവും കൂട്ടുപാതയിലെ പെട്രോൾ പമ്പിലേക്ക് തിരിയുകയായിരുന്നു പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കുപറ്റി.ഇവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
