തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത കല്ലിടുക്കിൽ കാർ തട്ടിയ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ
ലോറിക്ക് അടിയിൽപ്പെട്ട് അപകടം.
അപകടത്തിൽ പരിക്കേറ്റ പീച്ചി
സ്വദേശികളായ കാഞ്ഞിരത്തിങ്കൽ
മോഹനൻ മകൻ ജിഷ്ണു, വടക്കേടത്ത്
നാരായണൻ മകൻ കോവിലൻ എന്നിവരെ
തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് 5 മണിയോടെ തൃശൂർ
ഭാഗത്തേക്കുള്ള പാതയിലാണ് അപകടം
ഉണ്ടായത്. പരിക്കേറ്റ രണ്ടുപേരും
ചുവന്നമണ്ണ് വൈദ്യരത്നം ഔഷധശാലയിലെ
ജീവനക്കാരാണ്. പീച്ചി പോലീസ്, മണ്ണുത്തി
ഹൈവേ പോലീസ് എന്നിവർ സ്ഥലത്തെത്തി
മേൽ നടപടികൾ സ്വീകരിച്ചു.
