കണ്ണൂർ കുറുമാത്തൂര്‍ വെള്ളാരംപാറയിലെ പൊലീസ് ഡംബിങ് യാര്‍ഡില്‍ വന്‍ തീപിടുത്തം. വാഹനങ്ങള്‍ കത്തി നശിക്കുന്നു
വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാര്‍ഡില്‍ ഉള്ളത്.
തളിപ്പറമ്ബിലെ പൊലീസ് സ്റ്റേഷനില്‍ വിവിധ കേസുകളിലായി കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് കുറുമാത്തൂര്‍ വെള്ളാരംപാറയില്‍ സൂക്ഷിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെയാണ് വാഹനങ്ങള്‍ക്ക് തീ പിടിച്ചു തുടങ്ങിയത്. പൊലീസും ഫയര്‍ഫോഴ്യും ചേര്‍ന്ന തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
വര്‍ഷങ്ങളായി പിടിച്ചെടുത്ത നൂറു കണക്കിന് വാഹനങ്ങളാണ് കത്തി നശിക്കുന്നത്. തളിപ്പറമ്ബ് ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീ പടരാത്ത വാഹനങ്ങള്‍ പ്രദേശവാസികളുടെ സഹായത്തോടെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
