കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി ഗൃഹനാഥന്‍ മരിച്ചു



കൊച്ചി  നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി ഗൃഹനാഥന്‍ മരിച്ചു. കുമ്ബളം ടോള്‍ പ്ലാസയ്ക്കു സമീപം ദേശീയപാത സര്‍വീസ് റോഡില്‍ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.

ചാലക്കുടി മുരിങ്ങൂര്‍ കളത്തില്‍ വീട്ടില്‍ കെ.ജി. ജോര്‍ജ് (69) ആണ് മരിച്ചത്. അരൂരില്‍ നിന്ന് വൈറ്റില ഭാഗത്തേക്ക് പോകുന്നതിനിടെ കുമ്ബളം ടോള്‍ പ്ലാസയ്ക്കു സമീപത്തുവെച്ച്‌ ജോര്‍ജ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സര്‍വീസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ പിന്‍ഭാഗത്ത് ഇടിച്ചു കയറുകയായിരുന്നു. കാര്‍ പൂര്‍ണമായും ലോറിക്ക് അടിയില്‍പ്പെട്ട നിലയിലായിരുന്നു.

നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് ജോര്‍ജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സംസ്കാരം പിന്നീട്. ഭാര്യ: നാന്‍സി. മക്കള്‍: നിഖില്‍, നീനു (ദുബായ്). മരുമകന്‍: അലോഷ് ജോണ്‍(ദുബായ്).

Post a Comment

Previous Post Next Post