ഇടുക്കി പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു



ഇടുക്കി കഞ്ഞിക്കുഴി പഴയരി കണ്ടത്ത് പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പൊന്നെടുത്താന്‍ മുതലക്കുഴിയില്‍ അജീഷിന്റെ മകന്‍ അഭിമന്യു (13) ആണ് മരിച്ചത്.

പഴയരിക്കണ്ടം പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയതിനിടെയായിരുന്നു അപകടം. ഏറെനേരം കഴിഞ്ഞിട്ടും അഭിമന്യു വെള്ളത്തില്‍ നിന്നും മുകളിലേക്ക് വരാത്തത് കണ്ട് കൂട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു.


ഇത് കേട്ട് സമീപത്ത് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അഭിമന്യുവിനെ വെള്ളത്തിനടിയില്‍ നിന്നും കണ്ടെടുത്തത്. തുടര്‍ന്ന് കഞ്ഞിക്കുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. കഞ്ഞിക്കുഴി റോസ്മെഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിമന്യു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post