ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.



 അമ്പലപ്പുഴ: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന ചാക്യാർകുന്ന് വീട്ടിൽ രാജൻ – അജിത ദമ്പതികളുടെ മകൻ കണ്ണൻ (22) ആണ് മരിച്ചത്. പുന്നപ്ര കളിത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടം. വ്യാഴാഴ്ച രാത്രിയോടെ ഉണ്ടായ അപകടത്തിൽ പുന്നപ്ര തെക്ക് പവർ ഹൗസിന് സമീപം പാലമൂട് വെളി ഷബീർ സുനിത ദമ്പതികളുടെ മകൻ സുഹൈൽ (26) മരണപ്പെട്ടിരുന്നു. സുഹൈൽ തനിച്ച് സഞ്ചരിച്ച ബൈക്കും കണ്ണനും സുഹൃത്ത് അരവിന്ദും സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തി ബൈക്കിൽനിന്ന് തെറിച്ച് ലോറിക്കടിയില്‍പ്പെട്ടാണ് സുഹൈൽ മരിച്ചത്.ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണനെ വിദഗ്ധ ചികിത്സക്കായി വെള്ളിയാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ വെച്ച് ഇന്നലെ ഉച്ചക്കാണ് മരണം സംഭവിച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെത്തിച്ച് പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്പലപ്പുഴയിലെ സ്വകാര്യ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനാണ്. സഹോദരി രാജേശ്വരി.

Post a Comment

Previous Post Next Post