ആലുവ: മാർത്താണ്ഡവർമ്മ പാലത്തിൽ ടാങ്കർ ലോറിയുടെ വശത്തിൽ തട്ടി മറിഞ്ഞു വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര കുണ്ടാല വീട്ടിൽ കെ.ജി. രാധാകൃഷ്ണൻ (83) ആണ് മരിച്ചത്. പെരുമ്പാവൂർ റയോണ്‍സിൽ നിന്നു വിരമിച്ചയാളാണ്. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ടാങ്കർ ലോറി ചേർന്നുവന്നപ്പോൾ അതിൻമേൽ ഉരസി വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ രാധാകൃഷ്ണനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
