കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട ഓച്ചിറ സ്വദേശിയായ ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



കൊല്ലം :കുന്നത്തൂർ നെടിയവിള പടിഞ്ഞാറെ ജംഗ്ഷനിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട ഓച്ചിറ സ്വദേശിയായ ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയ ഓച്ചിറ ഉജ്ജ്വിയിനിയിൽ വിഷ്ണു(28) ആണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റ വിഷ്ണുവിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്ന് (വ്യാഴം) രാവിലെയാണ് അപകടം നടന്നത്.കൊട്ടാരക്കര ഭാഗത്തു നിന്നും എത്തിയതാണ് ലോറിയും ബൈക്കും.നെടിയവിള ജംഗ്ഷനിൽ എത്തിയപ്പോൾ ലോറി ചീക്കൽകടവ് റൂട്ടിലേക്ക് തിരിയാൻ വേഗത കുറച്ചു.ഈ സമയം നാല് റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ ഏഴാംമൈൽ ഭാഗത്ത് നിന്നടക്കം വാഹനങ്ങൾ എത്തിയതോടെ ഗതാഗത തിരക്കും ഉണ്ടായി.ഇതിനിടയിൽ ഭരണിക്കാവ് ഭാഗത്തേക്ക്

ബൈക്കുമായി പോകാൻ ശ്രമിച്ച വിഷ്ണു ലോറിക്കടിയിൽപ്പെടുകയായിരുന്നു.

എന്നാൽ ലോറി ഡ്രൈവർ ഇതറിയാതെ വാഹനം മുന്നോട്ടെടുത്തു.ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർമാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് ലോറി പെട്ടന്ന് നിർത്തിയതിനാല്‍ തലനാരിഴ്ക്ക് ദുരന്തം വഴിമാറിയത്.അപകടത്തിനിടയാക്കിയ ലോറി ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post