കളിക്കുന്നതിനിടെ ‌ കിണറ്റിൽ വീണ പത്തുവയസ്സുകാരന് ദാരുണാന്ത്യംകാസർകോട്: പത്തു വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി ബളാന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശി പ്രഭാകരന്റെ മകൻ അർജുൻ എന്ന കണ്ണനെ(10)യാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പനത്തടി ഗവൺമെന്റ് ഹൈസ്കൂളില അഞ്ചാം തരം വിദ്യാർത്ഥിയാണ്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം എന്ന് കരുതുന്നു.


മാതാവ് വിനീത വൈകിട്ട് അടുത്തുള്ള അമ്മ വീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കളിക്കാൻ പോയ കുട്ടിയെ .. കാണാതായ വിവരം അറിയുന്നത്. തുടർന്ന്

പരിസരവാസികളും നാട്ടുകാരും

നടത്തിയ അന്വേഷണത്തിലാണ്

ആൾമറയില്ലാത്ത കിണറ്റിൽ വീണ

നിലയിൽ കണ്ടെത്തിയത്. ഉടൻ

ആശുപത്രിയിൽ എത്തിച്ചെങ്കിലും

ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


Post a Comment

Previous Post Next Post