സ്കൂൾബസ്സ്‌ മറിഞ്ഞ് അപകടം. നിരവധി വിദ്യാർഥികൾക്ക് പരിക്ക്



മഞ്ചേരി: പട്ടര്‍കുളത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് 37 വിദ്യാര്‍ഥികള്‍ക്കും ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റു. പട്ടര്‍ക്കുളം അല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കെജി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്

വെള്ളി പകല്‍ പന്ത്രണ്ടരയോടെയാണ് സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂളില്‍നിന്ന് 300 മീറ്റര്‍ മാറി കുത്തനെയുള്ള ഇറക്കത്തിലാണ്‌ ബസ് അപടത്തില്‍പ്പെട്ടത്. മുന്നിലും പിറകിലുമായി രണ്ട് ബസുകള്‍ പോകുന്നതിനിടെ പിന്നിലുള്ള ബസിന്റെ നിയന്ത്രണം നഷ്ടമായി മുന്നിലുള്ള ബസില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഇടിയേറ്റ ബസ് നിയന്ത്രണംവിട്ട്‌ ഇലക്ടിക് തൂണില്‍ ഇടിച്ചശേഷം വലിയ കല്ലില്‍ കയറി മറിഞ്ഞു. ഇടിച്ച ബസ് റോഡരികിലൂടെ മുന്നോട്ടുപോയി സമീപത്തെ പറമ്ബില്‍ പോയി നിന്നു. അധ്യാപകരും ജീവനക്കാരുമാണ് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ പട്ടര്‍കുളം അടങ്ങപ്പുറം മജീദ് (58), ക്ലീനര്‍ പട്ടര്‍കുളം എരിക്കുന്നന്‍ മുഹമ്മദ് നാസര്‍ (57) എന്നിവരെയും 17 വിദ്യാര്‍ഥികളെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും 20 പേരെ മഞ്ചേരി മെഡിക്കല്‍ കോളേജ്  ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. മഞ്ചേരി പൊലീസും മലപ്പുറം ആര്‍ടിഒയും സംഭവത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങി.


നൈഷ, മുഹമ്മദ് റാഫ്ഹ്, മുഹമ്മദ് ഷാദില്‍, മുഹമ്മദ് റസിന്‍, നഷാ ഫാത്തിമ, മുഹമ്മദ് റൈഹാന്‍, ഫാത്തിമ, മുഹമ്മദ് അയാന്‍, മുഹമ്മദ് ഷയാന്‍, റഹ് ല മുസ്തഫ, ഐന സലീം, ഫേഹ, മദീഹ, കെ പി റൈഹാന്‍, നവാല്‍ ഫാത്തിമ, മന്‍ഹ, റുഷ്ദ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അമല്‍ റാസി, നിദാന്‍ ഷാസ്, ഇവ ഐറിന്‍, ഫാദി മുസ്തഫ, സഹ്‌റ, ഷാമില്‍, ആദം അലി, ഫത്തൂം, ഇഷാന്‍ബിന്‍ ജുനൈദ്, ഷന്‍സ, ബഹിഗ, റിന്‍ഷ, അജ് വദ്, ലുത്ത്ഫാന്‍, റാഷിദ്, അയന്‍ ഫാത്തിമ, അംന, ലാമിഹ്, കെ ടി റൈഹാന്‍, ഹയ്യാന്‍ എന്നിവര്‍ മലബാര്‍ ആശുപത്രിയിലും ചികിത്സതേടി

Post a Comment

Previous Post Next Post