കരുളായി അമ്പലപ്പടിയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം



മലപ്പുറം കരുളായി

ഇന്ന്  രാവിലെയോടെയാണ് കരുളായി അമ്പലപ്പടി ചീനിചോട്ടിലാണ് അപകടം സംഭവിച്ചത്.കരുളായിൽ നിന്നും നിലമ്പൂരിലേയ്ക്ക് പോകുന്ന സ്വകാര്യ ബസ്സും എയർപോർട്ടിൽ നിന്നും ജോലി കഴിഞ്ഞ് പാലാങ്കര ഭാഗത്തേക്ക് പോകുന്ന വ്യക്തിയുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത് കാർ ഡ്രൈവർ ഉറങ്ങിപോയതാകാം കാരണം എന്ന് പറയപ്പെടുന്നു.കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിക്കേറ്റ കാർ ഡ്രൈവറായ പാലാങ്കര സ്വദേശി സണ്ണി എന്ന വ്യക്തിയെ മഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി

Post a Comment

Previous Post Next Post