തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു : അഞ്ചു പേര്‍ക്ക് പരിക്ക്കട്ടപ്പന: തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ശാന്തമ്ബാറ സ്വദേശികളായ മോളി ജോസഫ്( 50), ഐസക്(45), വിജയകുമാരി(43), സോണിയ( 27), ജോണ്‍സണ്‍(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൊച്ചുതോവാളയ്ക്കു സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. തൊഴിലാളികളുമായി മടങ്ങുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു.


പരിക്കേറ്റവരെ കട്ടപ്പന സെന്‍റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post