കോഴിക്കോട് ഫ് ളാറ്റില്‍ നിന്നും വീണ് വനിതാ ഡോക്ടര്‍ മരിച്ചു



കോഴിക്കോട്: കോഴിക്കോട് ഫ് ളാറ്റില്‍ നിന്നും വീണ് യുവ വനിതാ ഡോക്ടര്‍ മരിച്ചു. മാഹി പള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഷദാ റഹ്മത്ത് (25) ആണ് മരിച്ചത്.

കടവത്തൂര്‍ സ്വദേശിയാണ്. കോഴിക്കോട് ബീച്ച്‌ ആശുപത്രിക്ക് സമീപത്തെ ഫഌറ്റിന്റെ 12ാം നിലയില്‍ നിന്നും വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍. പുലര്‍ച്ചെ നാലോടെയാണ് സംഭവം. വീണയുടന്‍ തന്നെ ഷദായെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. കടവത്തൂരിലെ ഹോമിയോ ഡോക്ടര്‍ അബൂബക്കര്‍- ഡോ. മുനീറ ദമ്ബതികളുടെ മകളാണ്. സഹോദരങ്ങള്‍: ഡോ. അശ്മില്‍ (യുകെ), ശെദല്‍ (മെഡിക്കല്‍ വിദ്യാര്‍ഥി, മംഗളൂരു).

Post a Comment

Previous Post Next Post