കോഴിക്കോട്ട് ട്രെയിൻ തട്ടി ജൂവലറി ജീവനക്കാരൻനെ മരിച്ച നിലയിൽ കണ്ടെത്തി

  കാസർകോട്  പെരിയ:ചാലിങ്കാൽ സ്വദേശിയെ കോഴിക്കോട്ട് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചാലിങ്കാലിലെ സി.കെ.പ്രഭാകരനെ (58)യാണ് മരിച്ച നിലയിൽ കണ്ടത്. കോഴിക്കോട് ബോബി ചെമ്മണൂർ ജൂവലറി മാർക്കറ്റിങ് വിഭാഗം ജീവനക്കാരനാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്തായിരുന്നു താമസം. പരേതരായ കേളുവിന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: സി.കെ.അരവിന്ദൻ (പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ്), ഹരികുമാർ, നളിനി, ശോഭ, ശാലിനി.


Post a Comment

Previous Post Next Post