പെരുമ്ബനച്ചിയില്‍ ബൈക്കിടിച്ചു : വഴിയാത്രികനും ബൈക്ക് യാത്രികനും പരിക്ക്ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ പെരുമ്ബനച്ചിയില്‍ റോഡ് കുറുകെക്കടന്ന വഴിയാത്രികനെ ബൈക്കിടിച്ചുവീഴ്ത്തി. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മറിഞ്ഞു ബൈക്കു യാത്രികനും പരിക്കേറ്റു.

പെരുമ്ബനച്ചി പെട്രാള്‍ പമ്ബിനു സമീപം വാഹന പുകപരിശോധന കേന്ദ്രം നടത്തുന്ന കുറുമ്ബനാടം കാവുങ്കല്‍ ജിന്‍സണ്‍ (48), ബൈക്ക് യാത്രികന്‍ ഹാഷിം (21)എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ഇന്നലെ രാത്രി 8.45നാണ് അപകടം. ഇരുവരേയും ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിന്‍സന്‍റെ പരിക്ക് ഗുരുതരമാണ്.

കഴിഞ്ഞദിവസം തൊ‌ട്ടടുത്ത പൂവത്തുംമൂട്ടില്‍ കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറില്‍ സഞ്ചരിച്ചിരുന്ന യുവതി മരിക്കുകയും ആറുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post