പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. പാലക്കാട് കുഴൽമന്ദം സ്വദേശി ഷജി, ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പാലക്കാട് സ്വദേശി അനീഷ്, ഇടുക്കി സ്വദേശി ദേവൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ നാലുപേരും സഞ്ചരിച്ച ബൈക്കുകൾ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
മരിച്ച ശ്രീജിത്തിന്റെയും ഷജിയുടെയും മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ നരിയാപുരം സ്വദേശികളായ കാർ യാത്രികരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസ് പറഞ്ഞു