പാലക്കാട്ട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചുപാലക്കാട് : രണ്ട് യുവാക്കള്‍ പാലക്കാട്ട് മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകളി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്മണന്‍ എന്നിവരാണ് മരിച്ചത്

ഇന്ന് വൈകീട്ട് നാലമുണിയോടെയായിരുന്നു അപകടം. മുക്കൈ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ ഫയര്‍ഫോഴ്സ് എത്തി തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരായിരുന്നു ഇരുവരും. മൃതദഹേങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയ മോര്‍ച്ചറിയിലേക്ക് മാറ്റി. 


അതേ സമയം, കൊച്ചി കളമശ്ശേരി മുട്ടാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആലുവ കമ്ബനിപ്പടി സ്വദേശി ആദിദേവ്(13) ആണ് മരിച്ചത്. എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അഗ്നിരക്ഷ സേനയെത്തി മൃതദ്ദേഹം കണ്ടെടുത്തു

Post a Comment

Previous Post Next Post