വീട്ടില്‍ എയര്‍കന്‍ഡീഷണര്‍ സ്ഫോടനത്തില്‍ യുവതിയും 2 പെണ്‍മക്കളും വെന്തുമരിച്ചു മഗ്ളുറു:  റെയ്ചൂര്‍ ശക്തിനഗറില്‍ വീട്ടില്‍ എയര്‍കന്‍ഡീഷണര്‍ സ്ഫോടനത്തില്‍ യുവതിയും രണ്ട് പെണ്‍മക്കളും വെന്തുമരിച്ചു

കെഎന്‍ രഞ്ജിത (31), മക്കള്‍ മൃദുല (13), താരുണ്യ(ആറ്) എന്നിവരാണ് മരിച്ചത്.


സംഭവ സമയം മാണ്ട്യ മലവള്ളി കൊഡിഹള്ളി സ്വദേശിയും റെയ്ചൂര്‍ താപനിലയം അസി. എക്സിക്യുടീവ് എന്‍ജിനിയറുമായ ഗൃഹനാഥന്‍ ശ്രീജിത്ത് വീട്ടില്‍ ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജനലിലൂടെ പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ വിവരം നല്‍കി എത്തിയ അഗ്നിശമന സേന തീ അണച്ച ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലം സന്ദര്‍ശിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തു.


Post a Comment

Previous Post Next Post